'സുസ്ഥിര ' പദ്ധതി മുഴുവന്‍ മണ്ഡലങ്ങളിലേയ്ക്കും വ്യാപിപ്പിക്കും
Posted on: 29 Nov 2011
തലോര്‍:അടുത്ത വര്‍ഷത്തോടെ 'സുസ്ഥിര ' പദ്ധതി 140 മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. തലോരില്‍ പുതുക്കാട് സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായുള്ള കൃത്യതാകൃഷിയുടെ പൈലറ്റ് പ്രോജക്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഗ്രാമീണ ജനത ജൈവകൃഷിയിലേക്കു മടങ്ങുന്നതിന്റെ ശുഭ സൂചന പലയിടുത്തും കാണുന്നുണ്ട്. ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനും സ്വയം പര്യാപ്തതയ്ക്കും ഈ തിരിച്ചറിവ് നല്ലതാണ്. കൃഷിയിലേക്കു വരുമ്പോള്‍ ഒപ്പം പശുവളര്‍ത്തലും വേണം. ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്ന കൃഷിരീതിയില്‍ കീടനിയന്ത്രണത്തിനും സാധ്യതകളുണ്ട്.
വിവിധയിനം കൃഷിരീതികളിലൂടെ സംസ്ഥാനതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച പുതുക്കാട് സുസ്ഥിരവികസന പദ്ധതിയിലെ പല രീതികളുമാണ് സംസ്ഥാനത്തൊട്ടുക്ക് പ്രാവര്‍ത്തികമാക്കുന്നതെന്നും നിറവ് പദ്ധതിപോലും ഇതിന്റെ രൂപഭേദമാണെന്നും പറഞ്ഞ മന്ത്രി ഇതിന് ചുക്കാന്‍ പിടിച്ച പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ.യെ പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ചു. പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
കൃഷി ജോയിന്റ് ഡയറക്ടര്‍ ജെസി പി. ജേക്കബ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കല്ലൂര്‍ ബാബു, അജിത രാധാകൃഷ്ണന്‍, അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന്‍, ഡോ. പ്രതാപന്‍, ഡോ. പി.വി. ബാലചന്ദ്രന്‍, ടി.സി. ജോസ്, തലോര്‍ സഹകരണബാങ്ക് പ്രസിഡന്റ് കെ.എ. സുരേഷ്, വര്‍ഗ്ഗീസ് കൊടിയന്‍, കൃഷി വിജ്ഞാനകേന്ദ്രം ഹെഡ് കോശി അബ്രഹാം, കൃഷി അസി. ഡയറക്ടര്‍ എം. ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment