എല്ലാ വര്‍ക്കും പുതു വത്സരം ആശംസിക്കുന്നു.സ്നേഹപൂര്‍വ്വം രവീന്ദ്രന്‍ മാഷ്

Monday, July 30, 2012

പുതുകാട് മണ്ഡലം സമ്പൂര്ണ ജല ലഭ്യത മണ്ഡലം 
പുതുകാട് മണ്ഡലത്തെ സമ്പൂര്ണ ജല ലഭ്യത മണ്ഡലം ആകുന്നതിന്റെ ഭാഗമായി സുസ്ഥിര പുതുകാട് വികസന പദ്ധതിയുടെ ഒരു യോഗം  കൊടകര ബ്ലോക്ക്‌ ഓഫീസില്‍ നടക്കുന്നു .ഓഗസ്റ്റ്‌  1   ബുധന്‍ ഉച്ചക്ക്  2  നു നടക്കുന്ന യോഗത്തില്‍ കേരള വാട്ടര്‍ വിഭാഗത്തിലെയും ജലസേചന വിഭാഗത്തിലെയും ഉയര്‍ന്ന ഉധ്യോഗസ്ഥരും എല്ലാം ജന പ്രതിനിധികളും പങ്കെടുക്കുന്നു . പുതുകാട് എം. എല്‍ . എ . പ്രൊഫ .സി . രവീന്ദ്രനാഥ് ന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ മണ്ഡലത്തിലെ 8 പഞ്ചായത്തിലെ ജനങള്‍ക്ക് അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാവുന്നതാണ് . അതിലൂടെ മണ്ടലതിനെ സമ്പൂര്‍ണ ജല ലഭ്യത മണ്ഡലം ആക്കുക എന്നത്നു സുസ്ഥിര ലകഷ്യ മിടുന്നത്( വാട്ടര്‍ കണക്ഷന്‍ പോരായ്മ, മോട്ടോര്‍ തകരാറുകള്‍ ,എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും , നിര്‍ദേശങ്ങള്‍ നല്‍കുകയും ആകാം ) . അതിനു ശേഷം ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം.  പ്രസ്തുത യോഗത്തിന്റെ വിജയം ജനങളുടെ പ്രാതിനിധ്യമാണ് എന്ന് സുസ്ഥിര തിരിച്ചറിയുന്നു . അതിനാല്‍ ഇതു യോഗത്തിന്റെ പ്രാതിനിധ്യം എല്ലാവരും തിരിച്ചറിഞ്ഞു നിങ്ങളുടെ പ്രദേശത്തെ വികസനത്തില്‍ സുസ്ഥിര യുടെ കൂടെ നില്ക്കാന്‍ എളിമയോടെ അപേക്ഷിക്കുന്നു. ഇതു എല്ലാവരെയും അറിയിക്കുമല്ലോ .

സ്നേഹപൂര്‍വ്വം 
സുസ്ഥിര പുതുകാട് വികസന പദ്ധതി 

Tuesday, July 24, 2012

പുതുക്കാട് കോടതി അനുവദിക്കണം -എം.എല്‍.എ.
Posted on: 25 Jul 2012

പുതുക്കാട്:മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളെയും വില്ലേജുകളെയും ഉള്‍പ്പെടുത്തി കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കി. കേരളത്തില്‍ 79 സായാഹ്ന കോടതികള്‍ ആരംഭിക്കുന്നതിന് സുപ്രീംകോടതി ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് ആവശ്യം.

നിലവില്‍ പുതുക്കാട് മണ്ഡലം ഇരിങ്ങാലക്കുടയിലെ കോടതികളുടെ അധികാര പരിധിയിലാണ് ഉള്‍പ്പെടുന്നത്. ചിമ്മിനി ഡാം, എച്ചിപ്പാറ, വെള്ളിക്കുളങ്ങര, ആനപ്പാന്തം തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ 50 കിലോമീറ്റര്‍ സഞ്ചരിച്ചാണ് വ്യവഹാരാവശ്യങ്ങള്‍ നിറവേറ്റുന്നത്. ഈ മേഖലയിലുള്ളവര്‍ക്ക് പുതുക്കാട് കോടതി വരുന്നത് ആശ്വാസമാകും.
നിയമസഭയിലെ പ്രൊഫ .സി .രവീന്ദ്രനാഥ് ( എം. എല്‍ . എ - പുതുകാട് ) . നിയമസഭ -17-07-12-
പാലിയേക്കര ടോള്‍ വിഷയത്തില്‍ രവീന്ദ്രന്‍ മാഷിന്റെ ചോദ്യത്തിന് മാണി സാറിന്റെ മറുപടി .
ദയവായി കാണുക 
http://14.139.189.69/showvideo.php?link=videos%2Fkla_17072012%2F170712-Submission-4-Prof.Raveendranath.flv&member=Prof.+C.+Raveendranath
Thank you
Susthira

നിയമസഭയിലെ പ്രൊഫ .സി .രവീന്ദ്രനാഥ് ( എം. എല്‍ . എ - പുതുകാട് ) ബജെറ്റ് ചര്‍ച്ച . നിയമസഭ -17-07-12

http://14.139.189.69/showvideo.php?link=videos%2Fkla_17072012%2F170712-Legi-Dissent-2-Prof.C.Raveendranath.flv&member=Prof.+C.+Raveendranath
Dear All,
Please see this video-
Prof.C.Raveendranth ( M.L.A Puthukad) speech at Niyamasabha

Please see this- Budget- Demands for grants- 10-07-12
please click following link

http://14.139.189.69/showvideo.php?link=videos%2Fkla_10072012%2F100712-d4g-Prof.C.Raveendranath.flv&member=Prof.+C.+Raveendranath

Thank you
പുതുക്കാട് മണ്ഡലത്തില്‍ മത്സ്യം വളര്‍ത്തല്‍ നടപ്പാക്കും
Posted on: 18 Jul 2012

പുതുക്കാട്: മണ്ഡലത്തിലെ 8 പഞ്ചായത്തുകളില്‍ മത്സ്യം വളര്‍ത്തല്‍ പദ്ധതി നടപ്പാക്കുമെന്ന് സി. രവീന്ദ്രനാഥ് എം.എല്‍.എ. അറിയിച്ചു. ഫിഷറീസ് വകുപ്പ്മന്ത്രി പ്രത്യേകം വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഫിഷറീസ് വകുപ്പിന്റെയും അഡാക്കിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ മത്സ്യകൃഷിയും അലങ്കാര മത്സ്യവളര്‍ത്തലും നടപ്പാക്കും. മന്ത്രി കെ. ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ.യും പഞ്ചായത്തു പ്രസിഡന്റുമാരും പങ്കെടുത്തു.

Monday, July 2, 2012

സുസ്ഥിര വസ്ത്ര ഗ്രാമം  പദ്ധതി 
നൂതനവും ജനന്മയോടുകൂടിയ പദ്ധതികളിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച  സുസ്ഥിര പുതുകാട് വികസന പദ്ധതിയുടെ പുതിയ സംരഭം . സുസ്ഥിര ആട് ഗ്രാം , സുസ്ഥിര കദളി പദ്ധതി, സുസ്ഥിര തണല്‍ പദ്ധതി, സുസ്ഥിര നേച്ചര്‍ ഫ്രഷ്‌ മില്‍ക്ക് പദ്ധതി,സുസ്ഥിര കൃത്യത കൃഷി, തുടങ്ങിയ കുറച്ചു ഉദാഹരണം മാത്രം. സുസ്ഥിര കേരളത്തിന്  മാത്രമല്ല ലോകത്തിനായി ഒരു പുതിയ പദ്ധതി നല്‍കുന്നു . സുസ്ഥിര വസ്ത്ര ഗ്രാമം  പദ്ധതി 
ഈ പദ്ധതിയുടെ ഉത്ഘാടനം ബഹുമാനപെട്ട പുതുകാട്   എം. എല്‍ . എ  യും സുസ്ഥിരയുടെ  വികസന നായകനും കക്ഷി രാഷ്ട്ര്ര്യതിനന്തീതമായി വികസന സകല്പങ്ങലുള്ള ജന പ്രിയന്‍ , ദീര്‍ഘ വീക്ഷനതിലൂടെയും പദ്ധതി പൂര്തികരനത്തിലൂടെ ജനങ്ങളില്‍ ഒരാളായിമാറിയ  പ്രൊഫ. സി. രവീന്ദ്രനാഥ്  നെന്മാനിക്കര പഞ്ചായത്തില്‍ വച്ച്  നിര്‍വഹിച്ചു. 

സുസ്ഥിര വസ്ത്ര ഗ്രാമം 
ഗ്രാമ പഞ്ചായത്ത്‌ അതിര്‍ത്തിയില്‍ ടൈലരിംഗ് അറിയുന്ന മുഴുവന്‍ വനിതകളെയും പങ്കാളികളാക്കി കൊണ്ട്  തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം , പഞ്ചായത്തിന്റെ സാമ്പത്തിക  സ്ഥാപനം ,വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍  എന്നിവയുടെ സഹകരണത്തോടെ  വനിതകള്‍ക്ക് ഈ മേഖലയില്‍ വിദഗ്ധ പരിശീലനം , ഉപകരണങ്ങള്‍ , വായ്പകള്‍ , ധനസഹായം , അസംസ്കൃത വസ്തുക്കള്‍  ലഭ്യമാകുകയും ഉത്പന്നങ്ങള്‍  വിപണി കണ്ടെത്തുന്നതിനു സഹായിക്കുന്നതടക്കമുള്ള വിപുല മായ പദ്ധതിയാണ്  തുടക്കം കുരികുന്നത് . ഇതു മറ്റു പഞ്ചയ്തുകളിലെക്കും വ്യപിപിക്കെണ്ടാതുണ്ട് 
സ്നേഹപൂര്‍വ്വം 
സുസ്ഥിര

THANK YOU. VISIT AGAIN