എല്ലാ വര്‍ക്കും പുതു വത്സരം ആശംസിക്കുന്നു.സ്നേഹപൂര്‍വ്വം രവീന്ദ്രന്‍ മാഷ്

Saturday, January 14, 2012

അങ്കമാലി -മണ്ണുത്തി ദേശിയ പാത ടോള്‍ പിരിവ്‌

അങ്കമാലി -മണ്ണുത്തി  ദേശിയ പാത ടോള്‍ പിരിവ്‌
അങ്കമാലി - മണ്ണുത്തി ദേശിയ പാതയിലെ ടോള്‍ പിരിവില്‍ നിന്ന് പുതുക്കാട് മണ്ഡലത്തെ പൂര്‍ണമായി  ഒഴിവാക്കി. 


 ടോളില്‍ നിന്ന് തദ്ദേശവാസികളെ പൂര്‍ണമായി ഒഴിവാക്കുമെന്ന് മന്ത്രി അറിയിച്ചു. പാലിയേക്കര ടോള്‍ പ്ലാസയുടെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള പഞ്ചായത്തുകളേയും കോര്‍പറേഷന്‍ ഡിവിഷനുകളേയുമാണ് ഒഴിവാക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളേയും ഒഴിവാക്കും.  ദേശീയപാതയിലൂടെ പത്ത് കിലോ മീറ്റര്‍ ഓടുന്ന ലോക്കല്‍ ബസുകള്‍ക്ക് പ്രതിമാസം 525 രൂപയും 20 കി മീ ഓടുന്ന ബസുകള്‍ക്ക് 1050 രൂപയും ടോള്‍ നല്‍കണം. ഇരുചക്ര- മുച്ചക്ര വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കി. ടോള്‍ പ്ലാസയ്ക്ക് പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കുള്ള സൗജന്യ പാസ് ഞായറാഴ്ച മുതല്‍ വിതരണം ചെയ്യും. ഇതിന് ആര്‍സി ബുക്കിന്റേയും വിലാസം തെളിയിക്കുന്ന രേഖയുടേയും പകര്‍പ്പ് പ്ലാസയില്‍ കൊണ്ടുവരണം. 29 ബസ്വേകളില്‍ 12 എണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ളവക്ക് സ്ഥലമെടുപ്പ് നടത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പുതുക്കാടും ചാലക്കുടിയിലും അണ്ടര്‍പാസ് നിര്‍മിക്കും. അതുവരെ സിഗ്നല്‍ സിസ്റ്റം നടപ്പാക്കും. പോട്ട ആശ്രമം ജങ്ഷനിലും കാരായംപറമ്പ് ജങ്ഷനിലും അണ്ടര്‍ പാസ് നിര്‍മിക്കണമെന്ന് കേന്ദ്രത്തെ അറിയിക്കും. 26 കിലോമീറ്ററില്‍ സര്‍വീസ് റോഡ് പുതുതായി നിര്‍മിക്കാന്‍ ദേശീയ പാത അതോറിറ്റിയെ അറിയിക്കും. പേരാമ്പ്ര ജങ്ഷനില്‍ പെഡസ്ട്രിയില്‍ അണ്ടര്‍ പാസ് വേണമെന്ന നിര്‍ദേശം നിലവിലുണ്ട്.


സ്നേഹപൂര്‍വം 
പ്രൊഫ. സി .രവീന്ദ്രനാഥ് ( എം . എല്‍ .എ ) & സുസ്ഥിര ടീം 

No comments:

Post a Comment

THANK YOU. VISIT AGAIN